സൗദിയുടെ കിഴക്ക് പടിഞ്ഞാറ് ഭാഗങ്ങള്‍ തമ്മില്‍ റെയില്‍ ഗതാഗതം ബന്ധിപ്പിക്കുന്നു

സൗദി ബ്യൂറോ

ഗതാഗത വികസനത്തിന് വന്‍ പദ്ധതികള്‍. റോഡപകടങ്ങള്. രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും തമ്മില്‍ റെയില്‍ ഗതാഗതം വഴി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സൗദിയിലെ മൊത്തം നിര്‍മ്മിക്കപ്പെട്ട റോഡുകളുടെ നീളം 73,000ം കിലോമീറ്ററിലധികം വരുമെന്നും സൗദി ഗതാഗത മന്ത്രി സ്വാലിഹ് ബിന്‍ നാസര്‍ അല്‍ ജാസര്‍ ചൂണ്ടിക്കാട്ടി.

ജിദ്ദ: സൗദി അറേബ്യയെ ആഗോള ലോജിസ്റ്റിക് കേന്ദ്രമാക്കി മാറ്റുക എന്നത് ‘വിഷന്‍ 2030”ന്റെ ലക്ഷ്യങ്ങളിലൊന്നാണെന്ന് സൗദി ഗതാഗത മന്ത്രി സ്വാലിഹ് ബിന്‍ നാസര്‍ അല്‍ ജാസര്‍ പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 400 ബില്യണ്‍ റിയാലാണ് രാജ്യത്തെ ഗതാഗത മേഖലയുടെ വികസനത്തിനായി ചെലവഴിച്ചത്. കഴിഞ്ഞ ദശകങ്ങളില്‍ റോഡുവികസനത്തിനും വന്‍ തുക നിക്ഷേപിച്ചതായും അല്‍ ജാസര്‍ പറഞ്ഞു.

രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും തമ്മില്‍ റെയില്‍ ഗതാഗതം വഴി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സൗദിയിലെ മൊത്തം നിര്‍മ്മിക്കപ്പെട്ട റോഡുകളുടെ നീളം 73,000ം കിലോമീറ്ററിലധികം വരുമെന്നും ഗതാഗത മന്ത്രി ചൂണ്ടിക്കാട്ടി.

റോഡ് സുരക്ഷയും ഗുണനിലവാരവും ഉയര്‍ത്തുന്നതിനുള്ള സംരംഭങ്ങളുമായി മുന്നോട്ട് പോവുക എന്നതാണ് മന്ത്രാലയം മുന്‍ഗണനാപ്രബല്യത്തോടെ കാണുന്നതെന്നും ഇത് റോഡ് അപകട മരണ നിരക്ക് ലക്ഷത്തില്‍ 26 എണ്ണത്തില്‍ നിന്നും 18 ആയി കുറയ്ക്കാന്‍ കാരണമായെന്നും ഗതാഗത മന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തത്തിലൂടെയും ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും യോജിച്ചുകൊണ്ടും റോഡ് അപകട മരണ നിരക്ക് സാധ്യമായ ഏറ്റവും ചെറിയ അളവിലേക്ക് കുറക്കുവാന്‍ മന്ത്രാലയം ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.