ഹെഡ് പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും

കണ്ണൂർ: കേരള ലോട്ടറിക്ക് ജി.എസ്.ടി 28% ആക്കിയ നടപടി പിൻവലിക്കുക എന്നാവശ്യപ്പെട്ട് ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഹെഡ്പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു. സംരക്ഷണ സമിതി ചെയർമാൻ ജിൻസ് മാത്യു അധ്യക്ഷനായി. സുനിജ ബാലകൃഷ്ണൻ, വി.കണ്ണൻ, എം.സുരേന്ദ്രൻ, എം.സുരേന്ദ്രൻ, പി.വി വത്സല, സി.പി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.






