സൗദിയിലെ അസീറിനടുത്ത് ഭൂചലനം അനുഭവപ്പെട്ടു

അസീര്‍: സൗദിയിലെ മഹായില്‍ അസീറിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ചെങ്കടലില്‍ ഭൂചലനം ഉണ്ടായതായി സൗദി ജിയോളജിക്കല്‍ വിഭാഗത്തിലെ ഭൂചലന നിരീക്ഷണ വിഭാഗം അറിയിച്ചു. റെക്ടര്‍ സ്‌കെയിലില്‍ 3.4 രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് പുലര്‍ച്ചെ 1.49 നാണ് സംഭവിച്ചത്.

ചെങ്കടലിന്റെ തീരത്തുനിന്നും 20 കിലോമീറ്റര്‍ അകലെ 15 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നും സൗദി ജിയോളജിക്കല്‍ അതോറിറ്റി ഒരു പ്രസ്താവനയില്‍ അറിയിച്ചു.

അസീറിന് 65 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് ചെങ്കടലിലാണ് ഭൂചലനമുണ്ടായതെന്ന് അതോറിറ്റി പുറത്തിറക്കിയ ഹ്രസ്വ പ്രസ്താവനയില്‍ പറയുന്നു.