പൗരത്വ ബില്ലിനെതിരെ അഭിഭാഷകർ പ്രകടനം നടത്തി

തലശ്ശേരി: പൗരത്വ ഭേദഗതി ബില്ലിനെതിരെ തലശ്ശേരി ജില്ല കോടതിയിലെ വിവിധ അഭിഭാഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വൈകിട്ട് 3 ന് കോടതി പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി പുതിയ ബസ്റ്റാന്റിൽ പൊതുയോഗത്തോടെ സമാപിച്ചു. അഡ്വ.പി ശശി ഉദ്ഘാടനം ചെയ്തു. അഡ്വ. പി.വി സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. വിനോദ് ചമ്പളാൻ, കെ.എ.ലത്തീഫ്, കെ.സി രഘുനാഥ്, കെ. വിശ്വൻ, ജോളി മാത്യു, കെ.അജിത്ത്, ജഗദീഷ്, ജി.പി.ഗോപാലകൃഷ്ണൻ സംസാരിച്ചു.






