മരട്: സ്ഫോടനം നടത്താന്‍ 20 ദിവസം മാത്രം ബാക്കി

കൊച്ചി: മരടിലെ ഫ്ലാറ്റുകളില്‍ നിയന്ത്രിത സ്ഫോടനം നടത്താന്‍ ഇരുപത് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴും പരിസരവാസികളുടെ ആശങ്കള്‍ക്ക് പരിഹാരമില്ല. ഇന്‍ഷുറന്‍സ് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ജനസാന്ദ്രത കുറഞ്ഞ ഭാഗത്തെ ഫ്ലാറ്റുകള്‍ ആദ്യം പൊളിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കലക്ടറുമായി ചര്‍ച്ച നടത്തിയിട്ടും ഇതുവരെ തീരുമാനമായിട്ടില്ല. ജനുവരി 11ന് രാവിലെ 10 മണിയോടെയാടെ ഹോളി ഫെയ്ത്ത് ഫ്ലാറ്റില്‍ നിയന്ത്രിത സ്ഫോടനം നടത്തും.

ഉച്ചയ്ക്കുശേഷമാണ് ആല്‍ഫാ സെരിന്‍ ഫ്ലാറ്റില്‍ നിയന്ത്രിത സ്ഫോടനം. ഏറ്റുവും കൂടുതല്‍ ആളുകള്‍ വീടുകള്‌ ആല്‍ഫാ സെരിന്റെ ചുറ്റുമാണ്. എന്നാണ് ഇവിടെ ജനങ്ങളുടെ പ്രശ്നങ്ങള്‍ മുഖവിലയ്ക്കെടുക്കാതെയാണ് പൊളിക്കല്‍ പുരോഗമിക്കുന്നത്.

പരിസരപ്രദേശത്തെ നിരവധി വീടുകളില്‍ വിള്ളല്‍ വീണിരിക്കു കഴിഞ്ഞു. ഫ്ലാറ്റ് പൊളിച്ചതിനെ തുടര്‍ന്നുണ്ടായ വിള്ളലുകളല്ല ഇതെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ കയ്യൊഴികുയാണ്. എന്ത് സംഭവിച്ചാലും ജനുവരി 11ന് തന്നെ നിയന്ത്രിത സ്ഫോടനം നടത്തുമെന്നാണ് നിലപാട്. ജനസാന്ദ്രത കുറഞ്ഞ ഇടങ്ങളിലുള്ള ഗോള്‍ഡന്‍ കായലോരത്തിലും, ജെയിന്‍ കോറല്‍കോവിലും ആദ്യം സ്ഫോടനം നടത്താന്‍ നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഇതുവരെ തീരുമാനമെടുത്തിട്ടില്ല, ഓരോ ഫ്ലാറ്റിനും പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെങ്കിലും അവരെ വിളിച്ചാല്‍ ഫോണെടുക്കാറില്ല.. ഇന്‍ഷുറന്‍സ് പരിധിയില്‍ 50 മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വീടുകളും വരുമെന്നാണ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കുന്നതെങ്കിലും അതില്‍ ഇതുവരെ രേഖാമൂലമുള്ള ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ല.

ഇങ്ങനെ മുന്നോട്ടുപോയാല്‍ സ്ഫോടനത്തിന് അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.