ലിന്‍സി അനിലിന്റെ കവിതാ സമാഹാര പ്രകാശനം ഇന്ന്

കണ്ണൂര്‍: ശ്രീകണ്ഠാപുരം സ്വദേശിയും മേരിഗിരി സ്‌കൂള്‍ അധ്യാപകയും യുവ കവയത്രിയുമായ ലിന്‍സി അനിലിന്റെ പുതിയ കവിതാ സമാഹാരം അക മുറിവുകള്‍ ഇന്ന് ശ്രീകണ്ഠാപുരം നഗരസഭ ഹാളില്‍ ഉച്ചകഴിഞ്ഞ് 2.30 ന് പ്രകാശനം ചെയ്യും. ഡോ. കെ വി ഫിലോമിന പ്രകാശന കര്‍മം നിര്‍വഹിക്കും. എം വി ഷാജി പുസ്തക പരിചയം നടത്തും. പായല്‍ ബുക്‌സ് ആണ് പ്രസാധകര്‍.
.
സ്ത്രീത്വത്തിലെ ഭിന്ന ലോകങ്ങള്‍ അടയാളപ്പെടുത്തുന്ന ആവിഷ്‌കാരങ്ങളിലൂടെ കാവ്യ വ്യക്തിത്വം സ്ഥാപിച്ചെടുത്തവരുടെ നിരയിലേക്ക് അനുഭവങ്ങളുടെ സത്യ സന്ധതയുമായി കാല്‍ വെക്കുകയാണ് ഈ കവിയത്രി. പാരമ്പര്യ കവിതയുടെ സഹജ സ്വഭാവങ്ങള്‍ ഉടലില്‍ പേറുമ്പോഴും പുതു പെണ്‍കവിതയുടെ പൊതുധാരയില്‍ നില്‍ക്കുന്നവയാണ് ലിന്‍സി അനിലിന്റെ കവിതകള്‍.






