പ്രതിഷേധം കനക്കുന്നു; ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി

ലഖ്‌നൗ: പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധം രാജ്യത്തുടനീളം ശക്തമായിക്കൊണ്ടിരിക്കുന്നു. പ്രക്ഷോഭങ്ങള്‍ക്കിടെ ഉത്തര്‍പ്രദേശില്‍ മാത്രം 12 പേര്‍ കൊല്ലപ്പെട്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, പ്രതിഷേധം അക്രമാസക്തമായ സ്ഥലങ്ങളിലെല്ലാം അതീവ ജാഗ്രത തുടരുകയാണ്. ദില്ലിയില്‍ സമാധാനപരമായി പ്രതിഷേധം നടത്തുന്നവര്‍ക്കെതിരേയും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസിന്റെ ക്രൂരമായ മര്‍ദ്ദനമാണ് നേരിടേണ്ടി വന്നത്.