മംഗളൂരില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ കെ.എസ്.ആര്‍.ടി.സി ബസില്‍ കാസര്‍കോട് എത്തിക്കും

തിരുവനന്തപുരം: കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന മംഗളൂരില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ കേരള സര്‍ക്കാരിന്റെ ഇടപെടല്‍. പോലീസ് സുരക്ഷയോടെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വിദ്യാര്‍ത്ഥികളെ കേരളത്തിലെത്തിക്കാനാണ് ആലോചിക്കുന്നത്. ഇതിനായി വൈകീട്ടോടെ മംഗലാപുരത്തെ പമ്പെല്‍ സര്‍ക്കിളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ എത്തിക്കും.
നാട്ടിലേക്ക് വരാന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ ബസുകളില്‍ കയറി കാസര്‍കോട് എത്താം. ബസുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കാസര്‍കോട് ജില്ലാ കളക്ടര്‍ ജില്ലാ കളക്ടര്‍ മംഗളൂരു ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികളോട് പമ്പെല്‍ സര്‍ക്കിളില്‍ എത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.






