ബി​നോ​യ് വി​ശ്വം എം​പി​യെ ക​ർ​ണാ​ട​ക പോ​ലീ​സ് മോ​ചി​പ്പി​ച്ചു

കാ​സ​ർ​ഗോ​ഡ്: ക​ർ​ഫ്യൂ ലം​ഘി​ച്ച് പ്ര​തി​ഷേ​ധി​ച്ച​തി​ന് ക​സ്റ്റ​ഡി​യി​ലാ​യ ബി​നോ​യ് വി​ശ്വം എം​പി​യെ ക​ർ​ണാ​ട​ക പോ​ലീ​സ് മോ​ചി​പ്പി​ച്ചു. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലിനെതി​രേ മം​ഗ​ളൂ​രു​വി​ലെ ലാ​ൽ​ബാ​ഗി​ലാ​ണ്‌ കർഫ്യൂ ലംഘിച്ച് ബി​നോ​യ് വി​ശ്വം എം​പി പ്ര​തി​ഷേ​ധി​ച്ചത്.

മം​ഗ​ളൂ​രു​വി​ൽ നി​ന്നും ക​ർ​ണാ​ട​ക പോ​ലീ​സി​ന്‍റെ വാ​ഹ​ന​ത്തി​ൽ കേ​ര​ള അ​തി​ർ​ത്തി​യി​ൽ എ​ത്തി​ച്ച ശേ​ഷം അ​ദ്ദേ​ഹ​ത്തെ മ​ഞ്ചേ​ശ്വ​രം പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. സിപിഐയുടെ നേതൃത്വത്തിൽ രാവിലെ ബിനോയ് വിശ്വവും സംഘവും പ്രതിഷേധം സംഘടിപ്പിച്ചത്.

പോ​ലീ​സ് തേ​ർ​വാ​ഴ്ച​യാ​ണ് മം​ഗ​ളൂ​രു​വി​ൽ അ​ര​ങ്ങേ​റു​ന്ന​തെ​ന്നും പാ​ക്കി​സ്ഥാ​ന്‍റെ പ​തി​പ്പാ​ക്കി ഇ​ന്ത്യ​യെ മാറ്റാനാണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്രമിക്കുന്നതെന്നും ബി​നോ​യ് വി​ശ്വം എം​പി​ ആ​രോ​പി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ന​ട​പ​ടി ശ​രി​യാ​യില്ല. പ്ര​തി​ഷേ​ധ​ങ്ങ​ൾ തു​ടരുമെന്നും ബി​നോ​യ് വി​ശ്വം എം​പി പറഞ്ഞു.