കെ.സി.വേണുഗോപാൽ, എഷാനിമോള്‍ ഉസ്മാന്‍, പി.സി.വിഷ്ണുനാഥ്, എം.ലിജു എന്നിവരെ അറസ്റ്റു ചെയ്തു.

ആലപ്പുഴ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആലപ്പുഴ ഡിസിസി സംഘടിപ്പിച്ച ബിഎസ്എന്‍എല്‍ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ അറസ്റ്റ് ചെയ്തു.

പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്ത അരൂര്‍ എം.എല്‍.എഷാനിമോള്‍ ഉസ്മാന്‍, എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്, ഡിസിസി പ്രസിഡന്റ് എം.ലിജു തുടങ്ങിയവരെയും ആലപ്പുഴ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു.