റിയാദ് കെഎംസിസി ഒറ്റപ്പാലം മണ്ഡലം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

റിയാദ്: രാജ്യത്തെ പൗരൻമാരെ മതത്തിന്റെ പേരിൽ വിഭജിക്കുന്ന പൗരത്വ ബില്ലിനെതിരെ റിയാദ് കെഎംസിസി ഒറ്റപ്പാലം മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം ബത്തയിലെ കെഎംസിസി ഓഫീസിൽ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഫാഹിസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കെഎംസിസി പ്രസിഡന്റ് സയ്യിദ് നാസർ തങ്ങൾ ഉദ്‌ഘാടനം നിർവ്വഹിച്ചു.

പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ച് ജില്ലാ ട്രഷറർ സയ്യിദ് ശുഐബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. നാഷണൽ കെഎംസിസിയുടെ കീഴിലുള്ള സുരക്ഷാ പദ്ധതി, ജനുവരിയിൽ ആരംഭിക്കുന്ന 2020-2023 വർഷത്തേക്കുള്ള മെമ്പർഷിപ്പ് കാംമ്പയിൻ എന്നിവയെ കുറിച്ച് സെൻട്രൽ കമ്മിറ്റി സെക്രട്ടറി സിദ്ധീഖ് കോങ്ങാടും, ജനുവരിയിൽ നടത്താനുദ്ദേശിക്കുന്ന പാലക്കാട് ജില്ല സമ്മേളനം, ജില്ല നടത്തുന്ന കാൻസർ കിഡ്നി രോഗികൾക്ക് നല്കുന്ന ധനസഹായം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ജില്ലാ സെക്രട്ടറി അഷ്റഫ് വെള്ളപ്പാടത്ത് വിശദീകരിച്ചു.

മാമുക്കോയ തറമ്മൽ, അഷ്റഫ് തോട്ടപ്പായി, നാസർ കരിമ്പുഴ എന്നിവർ ആശംസകൾ നേർന്നു. യൂസഫ് ലക്കിടി, ലത്തീഫ് ഒറ്റപ്പാലം, ശുഐബ് അമ്പലപ്പാറ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി. മണ്ഡലം ജനറൽ സെക്രട്ടറിലക്കിടി സ്വാഗതവും ഉമ്മർ ലക്കിടി നന്ദിയും പറഞ്ഞു.