വാഹനം തട്ടിമരിച്ചു

തലശേരി : ചിറക്കരയിൽ റോഡ്‌ മുറിച്ചുകടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച്‌ വൃദ്ധൻ മരിച്ചു. കണ്ണോത്ത്‌പള്ളിയിൽ ജുമാനമസ്‌കാരം കഴിഞ്ഞ്‌ വീട്ടിലേക്ക്‌ നടന്നുപോവുകയായിരുന്ന ചിറക്കര സർവീനിൽ എൻ സി മൊയ്‌തു (78) ആണ്‌മരിച്ചത്‌.

സിപിഐ നേതാവും യുവകലാസാഹിതി മുൻ സംസ്ഥാന അധ്യക്ഷനുമായ പരേതനായ എൻ സി മമ്മൂട്ടിയുടെ സഹോദരനാണ്‌. ഭാര്യ: മാഞ്ഞു. മക്കൾ: അസ്‌മിത സർവീൻ, സജ്‌ന, സനൂജ. മരുമക്കൾ: ഷെഫീഖ്‌ കല്ലേരി (ബിസിനസ്‌), മുഹമ്മദ്‌ ഫിറോസ്‌(പുന്നോൽ സർവീസ്‌ സഹ. ബാങ്ക്‌, സിപിഐ എം കിടാരൻകുന്ന്‌ ബ്രാഞ്ചംഗം), അബ്ദുള്ള (ഗൾഫ്‌). മറ്റു സഹോദരങ്ങൾ: ബീവി, ഹംസ, പരേതരായ കയ്യു, എൻ സി ബാവാച്ചി, ഐസു, സൈനബ, ഉമ്മി. കബറടക്കം ശനിയാഴ്‌ച 12.30ന്‌ ളുഹർനിസ്‌കാരത്തിന്‌ ശേഷം കണ്ണോത്ത്‌പള്ളി കബറിടം.