മാധ്യമപ്രവർത്തകർക്കെതിരായ കർണാടക പൊലിസിെൻറ അതിക്രമം: ജിദ്ദ ഇന്ത്യൻ മീഡിയഫോറം പ്രതിഷേധിച്ചു

ജിദ്ദ: മംഗലാപുരത്ത് കർണാടക പൊലിസ് കേരളത്തിലെ മാധ്യമപ്രവർത്തകരെ അന്യായമായി കസ്റ്റഡിയിലെടുത്ത് തടങ്കലിലാക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യയിലെ ഫാഷിസ്റ്റ് ഭരണകൂടം പൗരത്വ വിവേചനനിയമം ജനങ്ങളിൽ അടിച്ചേൽപിക്കാൻ അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിച്ച് ജനകീയ പ്രക്ഷോഭത്തെ അമർച്ച ചെയ്യുകയാണ്. ഇതിന്റെ മറവിൽ മാധ്യമങ്ങളെയും വേട്ടയാടുന്നു.
പൗരാവകാശത്തിന് വേണ്ടി പോരാട്ടരംഗത്തുള്ള ഇന്ത്യൻ ജനതക്ക് ജിദ്ദ ഇന്ത്യൻ മീഡിയഫോറം എല്ലാവിധ ഐക്യദാർഢ്യവും അറിയിക്കുന്നതായി പ്രസിഡൻറ് പി. ഷംസുദ്ദീൻ, സെക്രട്ടറി കബീർ കൊണ്ടോട്ടി ട്രഷറർ ബിജുരാജ് രാമന്തളി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.






