മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ട് സ്ത്രീകൾ മരിച്ചു

ദമാം: ദമാമിൽ നിന്നും ഉംറ തീർത്ഥാടനത്തിനായി പുറപ്പെട്ട മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ട് സ്ത്രീകൾ മരിച്ചു. കോഴിക്കോട് ഓമശ്ശേരി പുത്തൂർ (നാഗാളിക്കാവ്) സ്വദേശി മൂ‍ഴിപ്പുറത്ത് ഷംസൂദ്ദീന്റെ ഭാര്യ റഹീനയും സഹോദരി നഫീസയുമാണ്‌ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടത്.

വാഹനത്തിലുണ്ടായിരുന്ന ഷംസുദ്ദിനും രണ്ട് മക്കളും വാഹനമോടിച്ചിരുന്ന ഡ്രൈവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. റിയാദിൽ നിന്നും 340 കിലോമീറ്റർ അകലെ റുവൈദക്കടുത്താണ്‌ അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ അൽ ഹാസിറ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്.

ദമാമിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിലെത്തി അനന്തര നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.