പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം വൈകുമെന്ന് സൂചന

ന്യൂഡല്‍ഹി: രാജ്യമാകെ പ്രക്ഷോഭം പടരുന്ന സാഹചര്യത്തില്‍ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിജ്ഞാപനം വൈകും. ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് മുന്നോടിയായി വിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിലവില്‍ പൗരത്വ നിയമം കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടിരിക്കുന്ന സാഹ ചര്യത്തില്‍ തീര്‍പ്പുണ്ടാകുന്നതുവരെ കാത്തിരി ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണ് സൂചന.

പൗരത്വ നിയമത്തിനെതിരെ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജികള്‍ ജനുവരി 28-നാണു കോടതി പരിഗ ണിക്കുക. കോടതി എന്ത് തീരുമാനം എടുക്കും എന്ന് നോക്കിയ ശേഷം മുന്നോട്ടു നീങ്ങാം എന്നാണു വിലയിരുത്തല്‍. നിയമഭേദഗതിയു മായി ബന്ധപ്പെട്ട ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിക്കും.

വിജ്ഞാപനത്തിലെ ചട്ടങ്ങള്‍ തീരുമാനിക്കും മുന്‍പ് വിദഗ്ധരുമായി കൂടിയാലോചിക്കു മെന്നാണ് റിപ്പോര്‍ട്ട്. 12 ദിവസത്തോളമായിട്ടും ഇതുവരെ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നിയമഭേദഗതിക്കെതിരെ ഉയരുന്ന പ്രതിഷേധംകൂടി കണക്കിലെടുത്താണ് ഇത്.

ഭേദഗതി നിയമത്തിനും പൗരത്വപ്പട്ടികയ്ക്കു മെതിരെ ദേശീയ പ്രതിഷേധം പടരുന്ന പശ്ചാത്തലത്തില്‍ പൗരത്വനിയമ ഭേദഗതിക്ക് തുടര്‍ച്ചയായി ദേശീയതലത്തില്‍ എന്‍.ആര്‍.സി. നടപ്പാക്കുന്നത് വൈകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പൗരത്വനിയമത്തെയും എന്‍.ആര്‍.സി.യെയും രണ്ടായിക്കാണണമെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യാഴാഴ്ച പ്രസ് താവിക്കുകയും ചെയ്തിരുന്നു.പൗരത്വനിയമവും എന്‍.ആര്‍.സി.യും നടപ്പാക്കില്ലെന്ന് കേരളം അടക്കം ഒട്ടേറെ സംസ്ഥാനങ്ങള്‍ നിലപാടെടുത്തിട്ടുണ്ട്.