കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ചു

കാസര്‍ഗോഡ്: കര്‍ണ്ണാടക പോലീസ് കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ചു.
കര്‍ണ്ണാടക പോലീസിന്റെ വാഹനത്തില്‍ തലപ്പാടി അതിര്‍ത്തിയിലെത്തിച്ചാണ് വിട്ടയച്ചത്. എട്ട് അംഗ മാധ്യമ സംഘത്തെ കഴിഞ്ഞ ഏഴ് മണിക്കൂറുകളോളം പോലീസ് കസ്റ്റഡിയില്‍ വെച്ചിരുന്നു. ഇവരില്‍ നിന്നും പിടിച്ചെടുത്ത ക്യാമറകള്‍ പോലീസ് പരിശോധനക്ക് വിധേയമാക്കി.






