മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത പൊലീസ് നടപടി ദമ്മാം മീഡിയ ഫോറം അപലപിച്ചു.

ദമ്മാം: മംഗളൂരുവില്‍ റിപ്പോര്‍ട്ടിംഗിന് പോയ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത പൊലീസ് നടപടിയെ ദമ്മാം മീഡിയ ഫോറം അപലപിച്ചു.
സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെ തടയുകയും വ്യാജ പ്രചാരണം നടത്തുകയും ചെയ്യുന്ന നിയമ പാലകർ ഏഴ് മണിക്കൂറിലേറെ നേരം അനധികൃതമായി കസ്റ്റഡിയിൽ വെച്ച ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചത്. വസ്തുതകൾ റിപ്പോർട്ട് ചെയ്യാനുള്ള മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നു കയറ്റമാണിത്. പൗരത്വ ബില്ലിനെതിരെ ശക്തിപ്രാപിക്കുന്ന ഇന്ത്യൻ പൊതുസമൂഹത്തിൻറെ ചെറുത്ത് നിൽപ് അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുമ്പോൾ മാധ്യമങ്ങളെ ഭയപ്പെടുത്തി വാർത്ത നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന കുടില തന്ത്രങ്ങൾ മംഗളൂരു പോലീസിലൂടെ കേന്ദ്ര ആഭ്യന്തരവകുപ്പ് പരീക്ഷിക്കപ്പെടുകയാണെന്നും മീഡിയ ഫോറം ആരോപിച്ചു.
അടിയന്തിരാവസ്ഥയെ അനുസ്മരിപ്പിക്കും വിധമാണ് കസ്റ്റഡിയിലെടുത്ത കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകാരോട് മംഗളുരു പൊലീസ് പെരുമാറിയത്. വസ്തുതകൾ വെളിച്ചെത്തു കൊണ്ടുവരുന്നവരെ തടഞ്ഞു വെച്ചും ഭീഷണിപ്പെടുത്തിയും വരുതിയിലാക്കാനുള്ള ശ്രമം അസഹിഷ്ണുതയുടെയും അധികാര ഹുങ്കിൻറെയും പ്രതിഫലനമാണ്. ഇഷ്ടപ്പെടാത്ത വാര്‍ത്ത ചെയ്താല്‍ ചെയ്തയാളെ ഉന്‍മൂലനം ചെയ്യുന്ന, ജനാധിപത്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായേക്കാവുന്ന തെറ്റായ പ്രവണത വർത്തമാന ഇന്ത്യയിൽ വളരുകയാണ്. ജീവന്‍ പോലും അപകടപ്പെടുത്തി വാര്‍ത്തകള്‍ ശേഖരിക്കേണ്ട സാഹചര്യം രൂപപ്പെട്ടുവരികയാണെന്നും വിയോജിപ്പുകളോട് ജനാധിപത്യപരമായി പ്രതികരിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയിലേക്ക് അധികാരികൾ മാറേണ്ടതുണ്ടെന്നും ദമ്മാം മീഡിയ ഫോറം പ്രസിഡണ്ട് ചെറിയാൻ കിടങ്ങന്നൂർ ജനറൽ സെക്രട്ടറി അഷ്‌റഫ് ആളത്ത് എന്നിവർ പ്രതിഷേധക്കുറിപ്പിൽ ആവശ്യപ്പെട്ടു.






