മുന്‍മന്ത്രി തോമസ് ചാണ്ടി അന്തരിച്ചു

കൊച്ചി: എന്‍.സി.പി നേതാവും മുന്‍മന്ത്രിയും എം.എല്‍.എയുമായ തോമസ് ചാണ്ടി അന്തരിച്ചു. കൊച്ചിയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീര്‍ഘ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു.

പിണറായി വിജയന്‍ സര്‍ക്കാരില്‍ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു തോമസ് ചാണ്ടി. നിലവില്‍ എന്‍ സി പി സംസ്ഥാന അധ്യക്ഷനാണ് അദ്ദേഹം. അര്‍ബുദ ബാധയെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ചികില്‍സയിലായിരുന്നു അദ്ദേഹം. പിന്നീട് ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.