മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റില്‍ വ്യാജ വാര്‍ത്തയുമായി ജനം ടി.വി

തിരുവനന്തപുരം : മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തരെ കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് ജനം ടിവി. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായത് വ്യാജ മാധ്യമപ്രവര്‍ത്തകരാണെന്നാണ് ജനം ടിവി യുടെ വാദം.

ട്വന്റിഫോര്‍ കാസര്‍ഗോഡ് ബ്യൂറോ റിപ്പോര്‍ട്ടര്‍ ആനന്ദ് കൊട്ടില, കാമറമാന്‍ രഞ്ജിത്ത് മന്നിപ്പാടി എന്നിവരും ഏഷ്യാനെറ്റ്, മീഡിയാവണ്‍, ന്യൂസ് 18 അടക്കമുള്ള സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരാണ് കസ്റ്റഡിയിലുള്ളത്.

‘മംഗളൂരുവില്‍ അമ്പതോളം വ്യാജ മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍” എന്ന തലക്കെട്ടിലാണ് ജനം ടിവി വാര്‍ത്ത നല്‍കിയത്.