പൗരത്വ ബില്ലിനെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച ഇടത് നേതാക്കളെ അറസ്റ്റു ചെയ്ത നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നേതാക്കളെ തടവിലാക്കി പ്രതിഷേധം ഇല്ലാതാക്കാമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. പൗരത്വ ബില്ലിനെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച ഇടത് നേതാക്കളെ അറസ്റ്റു ചെയ്തിരുന്നു. ഈ നടപടിക്കെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
പ്രതിഷേധ മാർച്ചിന് ഡൽഹിയിൽ അനുമതി നിഷേധിച്ചത് പൗരസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയമാണെന്ന് പിണറായി വിജയൻ പറഞ്ഞു. ഭയപ്പെടുത്തി ജനരോഷം ഇല്ലാതാക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ ബില്ലിനെതിരെ ഡൽഹി മണ്ഡി ഹൗസിൽ പ്രതിഷേധിച്ച ഇടതു നേതാക്കളായ സീതാറാം യെച്ചൂരിയെയും ഡി. രാജയെയും ഉഅടക്കം നിരവധിപേരെ പോലീസ് ഇന്ന് അറസ്റ്റു ചെയ്തിരുന്നു.






