ആർ. എസ്. എസുകാർ അക്രമം അഴിച്ചുവിട്ടതായി പരാതി

തലശ്ശേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മമ്പറം ടൗണില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിനെതിരെ ഒരുസംഘം ആർ. എസ്. എസുകാർ അക്രമം അഴിച്ചുവിട്ടതായി പരാതി. മമ്പറം ഇന്ദിരാഗാന്ധി പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കു നേരെയാണ് അക്രമം ഉണ്ടായത്.

സോഡകുപ്പിയടക്കമുള്ള വസ്തുക്കള്‍ വലിച്ചെറിഞ്ഞാണ് അക്രമിച്ചത്. സാജിദ് (21), ഷാബിന്‍ (19), അക്വല്‍ (18), മുഹമ്മദ് നിഹാദ് (22), മുഹമ്മദ് ഫയാസ് (20), പി. മുഹമ്മദ് ഫയാസ് (19), ഷാബിന്‍ ഷാദ് (19), റഈഫ് (18), റംഷാദ് (21), മിന്‍ഹാജ് (19), നികാഷ് (19), ഇര്‍ഷാദ് (18), കെ. സുഫൈദ,് മുര്‍ഷിദ്, അഷ്ഹര്‍ദ്ദീന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സ തേടി.