പൗരത്വ ബില്ലിന് എതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തം; പ്രമുഖ നേതാക്കള്‍ അറസ്റ്റില്‍

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ വിവിധ ഇടങ്ങളില്‍ പോലീസ് നടപടി.
ചെങ്കോട്ടയില്‍ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജാമിഅ വിദ്യാര്‍ഥികളുടെ ചെങ്കോട്ട മാര്‍ച്ചിനും ഇടത് പാര്‍ട്ടികളുടെ പ്രതിഷേധ മാര്‍ച്ചിനും പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ചൊങ്കോട്ടയ്ക്ക് സമീപം നിരോധനജ്ഞയും പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതിഷേധങ്ങള്‍ക്ക് നേരെ ബെംഗളൂരു, തമിഴ്‌നാട്, തെലങ്കാന എന്നിവടങ്ങളിലും പോലീസ് നടപടി ഉണ്ടായിട്ടുണ്ട്. 14 ഓളം മെട്രോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടി. ഡല്‍ഹിലേക്കുള്ള ദേശിയ പാത പോലീസ് അടച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഡല്‍ഹിലേക്ക് എത്തുന്നത് തടയാനാണ് അടച്ചിട്ടത്.
തിരുവനന്തുരത്ത് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ രാജ് ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഇന്റര്‍നെറ്റ് – മൊബൈല്‍ സംവിധാനങ്ങള്‍ വിഛേദിച്ചു.






