തായിഫില്‍ വാഹനാപകടം നാല് ഇന്ത്യാക്കാര്‍ മരിച്ചു, 19 പേര്‍ക്ക് പരിക്ക്

തായിഫ്: തൊഴിലാളികള്‍ യാത്ര ചെയ്ത ഡയന വാഹനം അപടത്തില്‍പ്പെട്ട് തായിഫില്‍ നാല് ഇന്ത്യാക്കാര്‍ മരിച്ചു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര  സ്വദേശികളാണ് മരിച്ചത്. 19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കറ്റവരെ കിംങ് അബ്ദുല്‍ അസീസ് ആശുപത്രി, കിംങ് ഫൈസല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ കഴിയുന്നവരില്‍ രണ്ട് ഇന്ത്യാക്കാരുടെ നില ഗുരുതരമാണ്.

വാഹനത്തില്‍ ഇന്ത്യക്കാര്‍ക്കുപുറമേ ബംഗ്‌ളാദേശ്, പാക്കിസ്ഥാന്‍ പൗരന്‍മാരടക്കം മൊത്തം ഇരുപത്തിനാല് തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ തായിഫ് കിംങ് ഫൈസല്‍ ആശുപത്രീ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

തായിഫ് സെയില്‍ റോഡില്‍ ഹവിയക്ക് സമീപം ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. നാല് ഇന്ത്യക്കാരും സംഭവസ്ഥലത്തുവെച്ച്തന്നെ മരിച്ചു. ഇവര്‍ യാത്ര ചെയ്തിരുന്ന ഡയന വാഹനത്തീന്റെ പിന്നീല്‍ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടം. നസ്ബാന്‍ കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ സേവനത്തിനായി  തായിഫ് കെ.എം.സി.സി  പ്രസിഡണ്ട് മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തില്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍  രംഗത്തുണ്ട്