പ്രധിഷേധത്തിൽ ഇടപെടാതെ സുപ്രീം കോടതി

ജുലീന
ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രധിഷേധത്തിൽ ഇടപെടാതെ സുപ്രീം കോടതി. ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവിശ്യം സുപ്രീം കോടതി തള്ളി. ഹൈക്കോടതിയെ സമീപിക്കു എന്നും ഹൈക്കോടതിക്ക് അന്വേഷണ സമിതിയെ നിയോഗിക്കാൻ സാധിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
വിവിധ ഇടങ്ങളിൽ നിന്നാണ് ഹർജികൾ എത്തിയിട്ടുള്ളത്. ഹർജികളുടെ പ്രളയം അലോസരപ്പെടുത്തുമെന്നും , അതുകൊണ്ട് തന്നെ ഹൈക്കോടതിയെ സമീപിക്കു എന്നും ചീഫ് ജസ്റ്റിസ് എസ്. ഐ ബോബ്ഡെ അറിയിച്ചു.
അടിയന്തിരമായി ഇടപെടില്ലെന്നറിയിച്ച കോടതി ഹർജി പൂർണ്ണമായി തള്ളിക്കളഞ്ഞില്ല, ഹർജിയിൽ പിന്നീട് വാദം കേൾക്കാമെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്.






