സൗദിയിലെ വിദേശികള്‍ക്ക് ആശ്വാസമാകുന്ന റിപ്പോര്‍ട്ട്; ലെവി പുന:പരിശോധിക്കുന്നതിനുള്ള പഠനം തയ്യാറായി

റിയാദ്: സൗദിയിലെ വിദേശ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന റിപ്പോര്‍ട്ടാണ് ഇന്ന് സൗദിയില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ സൂദിയിലെ വിദേശ തൊഴിലാളികളുടെ മല്‍ ചുമത്തപ്പെട്ട ലെവിയില്‍ മാറ്റ8ളുണ്ടാകുവാന്‍ സാധയതയുണ്ടെന്ന സൂചനയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വ്യവസായികളുടെ സാന്നിധ്യത്തില്‍ ‘മര്‍ച്ചന്റ്‌സ് കൗണ്‍സില്‍’ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കവെയാണ് സൗദി വാണിജ്യ നിക്ഷേപ മന്ത്രി ഡോക്ടര്‍ മാജിദ് അല്‍ ഖസബി ഇത് സംബന്ധമായ സൂചന നല്‍കിയത്.

ലെവി കുറക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ലെങ്കിലും കച്ചവട നിക്ഷേപ സംരംഭങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളും തീരുമാനങ്ങളും എക്കാലത്തും പുന:പരിശോധനക്ക് വിധേയമായിട്ടുണ്ടെന്നും വിദേശ തൊഴിലാളികളുടെ എല്ലാ ഫീസുകളും (ലെവി) പുന:പരിശോധിക്കുന്ന പഠനം സൗദി വാണിജ്യ നിക്ഷേപ മന്ത്രാലയം പൂര്‍ത്തിയാക്കിയതായും പഠന റിപ്പോര്‍ട്ട് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന് സമര്‍പ്പിച്ചതായുമാണ് സൗദി വാണിജ്യ നിക്ഷേപ മന്ത്രി ഡോക്ടര്‍ മാജിദ് അല്‍ ഖസബി വ്യക്തമാക്കിയിട്ടുള്ളത്. മന്ത്രിയുടെ വാക്ക് നിലവിലുള്ള ലെവിയില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുവാനുള്ള സൂചന ഉള്ളതായി വിലയിരുത്തപ്പെടുന്നു.

വിദേശ തൊഴിലാളികള്‍ക്ക് ചുമത്തപ്പെട്ട ഫീസ് എല്ലാ നിക്ഷേപങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. അതിനാല്‍ അതുമായി ബന്ധപ്പെട്ട പഠനം വാണിജ്യ മന്ത്രാലയം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പഠന റിപ്പോര്‍ട്ട് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ മാജിദ് അല്‍ ഖസബി കൂട്ടിച്ചേര്‍ത്തു. വ്യവസായികളുടെ സാന്നിധ്യത്തില്‍ ‘മര്‍ച്ചന്റ്‌സ് കൗണ്‍സില്‍’ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കൂടാതെ വാണിജ്യ മന്ത്രാലയം ലേബര്‍ മാര്‍ക്കറ്റു പോളിസി സമിതിയുമായും കൂടിക്കാഴ്ച നടത്തി.

നിലവിലെ സാഹചര്യത്തിലുള്ള മാറ്റം അനിവാര്യമാണ്. നിയമങ്ങളും തീരുമാനങ്ങളും മെച്ചപ്പെടുത്തുവാന്‍ ആവശ്യമായ പുന:പരിശോധനകള്‍ ഭരണകൂടം നിരന്തരമായി നടത്തുന്നുണ്ട്. ഈയിടെ പരസ്യപ്പെടുത്തിയ മുനിസിപ്പാലിറ്റി നിയമങ്ങള്‍ അതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
വാണിജ്യ നിക്ഷേപ മന്ത്രിയുടെ സാന്നിധ്യത്തില്‍ റിയാദ് ചേമ്പറില്‍ വെച്ച് ഉദ്ഘാടനം ചെയ്ത ‘മര്‍ച്ചന്റ്‌സ് കൗണ്‍സില്‍’ കച്ചവടക്കാര്‍ തമ്മിലുള്ള പരസ്പര ബന്ധം ശക്തിപ്പെടുത്തുന്നതിനും ബിസിനസ് മേഖലകളില്‍ ഉണ്ടായേക്കാവുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അഭിപ്രായ രൂപീകരണം നടത്തുന്നതിനുമാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.