റിയാദ് ലേബര്‍ കോടതി തൊഴിലാളികള്‍ക്ക് കൊടുത്തുവീടുവാന്‍ വിധിച്ചത് 20 ദശലക്ഷം റിയാല്‍

റിയാദ്: വിദേശികളായ 258 തൊഴിലാളികളുടെ ശമ്പളം, നഷ്ടപരിഹാരം, ഓവര്‍ ടൈം അലവന്‍സ്, വെക്കേഷന്‍ അലവന്‍സ്, എന്‍േറാഫ് സര്‍വ്വീസ് തുടങ്ങിയ ഇനങ്ങളിലായി 20 ദശലക്ഷം റിയാല്‍ നല്‍കുവാന്‍ റിയാദ് ലേബര്‍ കോടതി വിധിച്ചു. ഒരു സ്വകാര്യ കമ്പനിക്കെതിരെ തൊഴിലാളികള്‍ ഉന്നയിച്ച പരാതിയില്‍മേല്‍ വിധിപറയുകയായിരുന്നു ലേബര്‍ കോടതി.

പരാതി യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍പ്പ് കല്‍പിക്കുവാന്‍ ലേബര്‍കോടതി ഓരോ ദിവസവും 64 സിറ്റിങ്ങുകളിലായി അഞ്ച് ദിവസങ്ങളില്‍ 320 സിറ്റിംഗുകള്‍ നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സാധാരണ കേസുകളില്‍ നിന്നും വ്യത്യസ്തമായി 258 തൊഴിലാളികളുടെ കേസുകള്‍ വളരെ പെട്ടെന്നാണ് കോടതി വിധിപറഞ്ഞു തിര്‍പ്പാക്കിയത്.

ഈയിടെ ലേബര്‍ കോടതി ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്ക് പരിവര്‍ത്തിക്കപ്പെട്ടിട്ടുണ്ടായിരുന്നു. വിധി പറയുന്നതിനുള്ള കാലതാമസവും സാങ്കേതിക പ്രയാസങ്ങളും ഇതുമൂലം വളരെയധികം കുറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.