വിദ്യാര്‍ത്ഥികള്‍ക്കു നേരെ പോലിസ് ആക്രമണം; അര്‍ദ്ധ രാത്രിയില്‍ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി എം.എസ്.എഫ് – യൂത്ത്‌ ലീഗ് പ്രവര്‍ത്തകർ

തലശ്ശേരി: ഡൽഹി ജാമിയാ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ചു ഇന്നലെ പുലര്‍ച്ച 2 മണിക്ക് തലശേരി റെയില്‍വേ സ്റ്റേഷനിലേക്ക് എം.എസ്.എഫ് – യൂത്ത്‌ ലീഗ് പ്രവര്‍ത്തകരുടെ നേതൃത്തതില്‍ മാര്‍ച്ച് നടത്തി.

എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക്ക സമിതി അംഗം സികെ നജാഫ്, യൂത്ത്‌ ലീഗ് മണ്ഡലം പ്രസിഡണ്ട് തസ്ലിം ചേറ്റംകുന്ന്, എം.എസ്.എഫ് ജില്ലാ ട്രഷറര്‍ സാദിഖ് പാറാട്ട്, ജില്ലാ സെക്രട്ടറി ഷഹബാസ് കായ്യത്ത്,അ ഫ്സല്‍ മാട്ടാമ്പ്രം, അന്‍സാരി ചിറക്കര, റജാസ്, ഇജാസ് ചക്യത്ത് മുക്ക്, ഗഫൂര്‍, റിജാസ്, എന്നിവര്‍ നേതൃത്തം നല്‍ക്കി.