ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിൽ മെഗാറാലി സംഘടിപ്പിച്ചു

കൊൽക്കത്ത: ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിൽ മെഗാറാലി സംഘടിപ്പിച്ചു. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചാണ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പശ്ചിമ ബംഗാളില്‍ മെഗാ റാലി സംഘടിപ്പിച്ചത്.
ആയിരങ്ങളാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. പൗരത്വ നിയമം പിൻവലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് മമത ബാനർജി വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരെ തുടക്കം മുതല്‍ ശക്തമായി മമത രംഗത്തെത്തിയിരുന്നു. ബംഗാളില്‍ നിയമം നടപ്പാക്കില്ലെന്നും മമത പ്രഖ്യാപിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബംഗാളില്‍ അതിരൂക്ഷമായ പ്രക്ഷോഭമാണു തുടരുന്നത്. നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം കനക്കുകയാണ്. അസം, ഡല്‍ഹി, ബംഗളൂരു, മുംബൈ, മേഘാലയ, തമിഴ്‌നാട്, കേരളം തുടങ്ങി രാജ്യത്തെ ഒട്ടുമിക്ക എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്.






