സംഘര്‍ഷം; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉന്നതതല ജുഡീഷ്യല്‍ അന്വേഷണം നടത്തണം: മായാവതി

ന്യൂഡല്‍ഹി: സര്‍വകലാശാലകളില്‍ നടന്ന സംഘര്‍ഷം സംബന്ധിച്ച്‌ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉന്നതതല ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ബി.എസ്.പി നേതാവ് മായാവതി.

ജാമിയ മിലിയ ഇസ്ലാമിയ, അലിഗഢ് സര്‍വകലാശാലകളില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്നു വരുന്ന സംഘര്‍ഷം സംബന്ധിച്ച്‌ മായാവതി ട്വിറ്ററിൽ കുറിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ‘ജാമിയ മിലിയ ഇസ്ലാമിയയിലെയും അലിഗഢ് സര്‍വകലാശാലയിലെയും അനിഷ്ട സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. നിരപരാധികളായ നിരവധി വിദ്യാര്‍ഥികളെയും പൗരന്മാരെയും ഇത് ബാധിച്ചു. അവര്‍ക്കുള്ള ബി.എസ്.പിയുടെ ഐക്യദാര്‍ഢ്യം അറിയിക്കുന്നു.

ശിക്ഷിച്ചില്ലെങ്കില്‍ ഇത് ഈ രാജ്യം മുഴുവൻ പടരും. പ്രത്യേകിച്ച്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ. പ്രശ്നബാധിത പ്രദേശങ്ങളില്‍ സമാധാനം പാലിക്കാന്‍ എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരും തയാറാകണമെന്ന് അഭ്യര്‍ഥിക്കുന്നു.