പ്രതിഷേധങ്ങൾ അക്രമസക്തമാകരുത് ഗവർണ്ണർ

കൊച്ചി: പൗരത്വ ബിൽ ഭേദഗതിക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌ന ഉയര്‍ന്നു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പ്രതിഷേധങ്ങള്‍ അക്രമാസക്തമാകരുതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ജനാധിപത്യ രീതിയില്‍ വിയോജിക്കാനും പ്രതിഷേധിക്കാനും അവകാശം എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശം ഇല്ല. അക്രമം ഒന്നിനും പരിഹാരമല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൊച്ചിയില്‍ പറഞ്ഞു.
സംഘടനകള്‍ക്ക് വിയോജിപ്പ് അറിയിക്കാം. രാജ്ഭവന്റെ വാതിലുകള്‍ തുറന്ന് കിടക്കും. ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അത് കേള്‍ക്കാനും ചര്‍ച്ച ചെയ്യാനും താന്‍ തയ്യാറാണെന്നും ഗവര്‍ണര്‍ പറഞ്ഞു. അക്രമത്തിലേക്ക് പ്രതിഷേധങ്ങള്‍ പോയാല്‍ ബാധിക്കുന്നത് സാമാന്യ ജനവിഭാഗങ്ങളെയാണ്. അതുകൊണ്ട് തന്നെ അക്രമങ്ങളെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും അക്രമമുണ്ടായാല്‍ നിയന്ത്രിക്കുക എന്നത് പോലീസിന്റെ ഉത്തരവാദിത്തമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ കഴിഞ്ഞ ദിവസവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.






