അടുത്ത വ്യവാഴ്ച മുതല്‍ സൗദിയില്‍ സ്മാര്‍ട്ട് മീറ്റര്‍ ഘടിപ്പിക്കുവാന്‍ തുടങ്ങും

സ്മാര്‍ട്ട് മീറ്ററുകള്‍ ഘടിപ്പിച്ചുനല്‍കുന്ന ജോലി ഏറ്റെടുത്തിട്ടുള്ളത് മൂന്ന് കമ്പനികളാണ്. സൗദിയുടെ കിഴക്കു മധ്യ ഭാഗങ്ങളില്‍ ‘മൊബൈലി”, ‘അല്‍ ഫനാര്‍” എന്നീ രണ്ട് ദേശീയ കമ്പനികളും തെക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ ചൈനീസ് കമ്പനിയായ ‘ചൈന ഇലക്ര്ടിക് പവര്‍ കമ്പനി”യുമായിരിക്കും സ്മാര്‍ട്ട് മീറ്ററുകള്‍ ഘടിപ്പിക്കുന്ന ജോലി പൂര്‍ത്തിയാക്കുക.
റിയാദ്: രാജ്യത്തെ ഇലക്‌ട്രിക് ഗുണഭോക്താക്കള്‍ക്ക് ഒരു കോടി സ്മാര്‍ട്ട് ഇലക്‌ട്രിക് മീറ്ററുകള്‍ നിര്‍മ്മിച്ച് ഘടിപ്പിക്കുന്ന പദ്ധതി രണ്ടു ദേശീയ കമ്പനികള്‍ക്കും ഒരു ചൈനീസ് കമ്പനിക്കും നല്‍കുവാന്‍ സൗദി വിദ്യുഛക്തി ബോര്‍ഡ് തീരുമാനിച്ചു.
ഉപഭോക്താക്കള്‍ക്കായി സ്മാര്‍ട്ട് മീറ്ററുകള്‍ ഘടിപ്പിക്കുന്ന ജോലി ഈ മാസം 19 വ്യാഴാഴ്ച മുതല്‍ തുടങ്ങും. 2023 മാര്‍ച്ച് 30ഓട് കൂടി സൗദിയിലെ എല്ലാ ഇലക്‌ട്രിക് ഉപഭോക്താക്കള്‍ക്കും ഇലക്‌ട്രിക് സ്മാര്‍ട്ട് മീറ്ററുകള്‍ ഘടിപ്പിച്ചുനല്‍കുന്ന ജോലി പൂര്‍ത്തിയാക്കുമെന്നും സൗദി ഇലക്‌ട്രിക് കമ്പനി വ്യക്തമാക്കി. നിലവിലെ ഇലക്‌ട്രിക് മീറ്ററുകള്‍ക്ക് പകരം പുതിയ സ്മാര്‍ട്ട് മീറ്ററുകള്‍ ഘടിപ്പിക്കുന്നതിന് 9.56 ബില്യണ്‍ റിയാലാണ് ചിലവ് കണക്കാക്കിയിട്ടുള്ളത്.
സ്മാര്‍ട്ട് മീറ്ററുകള്‍ ഘടിപ്പിച്ചുനല്‍കുന്ന ജോലി ഏറ്റെടുത്തിട്ടുള്ളത് മൂന്ന് കമ്പനികളാണ്. സൗദിയുടെ കിഴക്കു മധ്യ ഭാഗങ്ങളില്‍ ‘മൊബൈലി”, ‘അല്‍ ഫനാര്‍” എന്നീ രണ്ട് ദേശീയ കമ്പനികളും തെക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ ചൈനീസ് കമ്പനിയായ ‘ചൈന ഇലക്ര്ടിക് പവര്‍ കമ്പനി”യുമായിരിക്കും സ്മാര്‍ട്ട് മീറ്ററുകള്‍ ഘടിപ്പിക്കുന്ന ജോലി പൂര്‍ത്തിയാക്കുക.
3.5 ദശലക്ഷം സ്മാര്‍ട്ട് മീറ്ററുകള്‍ പ്രാദേശിക ഫാക്ടറികള്‍ ഉല്‍പാദിപ്പിക്കുമെന്നും പദ്ധതിയുടെ മൊത്തം ചെലവുകളുടെ മൂന്നിലൊന്ന് പ്രാദേശിക വരുമാനത്തില്‍ നിന്നാണെന്നും സൗദി ഇലക്‌ട്രിക് കമ്പനി വ്യക്തമാക്കി.