സൗജന്യ കാൻസർ രോഗനിർണ്ണയ ക്യാമ്പും ബോധവത്കരണവും ചെയ്തു

തലശ്ശേരി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂണിറ്റും മലബാർ കാൻസർ കെയർ സൊസൈറ്റി കണ്ണൂരും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ കാൻസർ രോഗനിർണ്ണയ ക്യാമ്പും ബോധവത്കരണവും ജില്ല ജഡ്ജ് ടി. ഇന്ദിര ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിംഗ് ചെയർമാൻ പ്രഭാവതി രാജ ഗോപാൽ അധ്യക്ഷത വഹിച്ചു. ഡോ. ഹർഷ ഗംഗാധരൻ ബോധവത്കരണ ക്ലാസെടുത്തു. ഡി. കെ പൈ മുഖ്യ പ്രഭാഷണം നടത്തി. ജവാദ് അഹമ്മദ്, സി.സി വർഗ്ഗീസ്, മേജർ പി. ഗോവിന്ദൻ , സാക്കിർ കാത്താണ്ടി, വി.പി സാജിത ടീച്ചർ, കെ.പി രവീന്ദ്രൻ , ലിസി സക്കറിയ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.