കഞ്ചാവ് നല്‍കിയില്ല; കൊലക്കേസ് പ്രതി പോലീസുകാരെ മർദിച്ചു

കോഴിക്കോട്: കഞ്ചാവ് ആവശ്യപ്പെട്ടിട്ട് നല്‍കാത്തതില്‍ ക്ഷുഭിതനായ റിമാന്‍ഡ് പ്രതി പോലീസുകാരെ മര്‍ദിച്ചു. കോഴിക്കോട് ജില്ലാജയിലിലെ റിമാന്‍ഡ് പ്രതിയും മലപ്പുറം സ്വദേശിയുമായ അബ്ദുള്‍ ഗഫൂര്‍ (34) ആണ് പോലീസുകാരെ മര്‍ദിച്ചത്. ഇന്നലെ ജില്ലാജയിലില്‍ നിന്ന് കോഴിക്കോട് അഡീഷണല്‍ സെഷന്സ്കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം.
എറണാകുളത്ത് രജിസ്റ്റര്‍ ചെയ്ത കൊലക്കേസിലെ പ്രതിയാണ് അബ്ദുള്‍ ഗഫൂര്‍. കേസ് നടപടികളുടെ ഭാഗമായി ഇന്നലെ കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു. ഇതിനായി ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ രണ്ടു പോലീസുകാര്‍ ജയിലിലെത്തുകയും അബ്ദുള്‍ ഗഫൂറിനെ കൊണ്ടുപോവുകയും ചെയ്തു.
പോകുന്നതിനിടെ പോലീസുകാരോട് കഞ്ചാവ് ബീഡി ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് പോലീസുകാര്‍ ഗഫൂറിനെ വീണ്ടും ജയിലിലെത്തിച്ചു. പോലീസുകാരുടെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്.






