ഉംറ തീര്‍ത്ഥാടക ഇന്‍ഷുറന്‍സിന് 189 റിയാല്‍

ജിദ്ദ: ഒരു മാസം കാലാവധിയുള്ള തീര്‍ത്ഥാടക ഇന്‍ഷുറന്‍സിന് 189 റിയാലായിരിക്കുമെന്ന് ഔദ്യോഗീക വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട ഹജജ് ഉംറ വിഭാഗം, ‘കോഓപ്പറേറ്റീവ് ഇന്‍ഷുറന്‍സ് കമ്പനി’യുമായി കരാറില്‍ ഒപ്പുവെച്ചു.

തീര്‍ത്ഥാടകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ മൂലം നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. നിശ്ചിത സമയത്തില്‍ നിന്നും യാത്ര താമസിച്ചാല്‍ 500 റിയാല്‍, യാത്ര ക്യാന്‍സല്‍ ചെയ്യപ്പെട്ടാല്‍ 5000 റിയാല്‍, തീര്‍ത്ഥാടകന്‍ മരണപ്പെട്ടാല്‍ ഭൗതിക ശരീരം നാട്ടിലെത്തുവാന്‍ പരമാവധി 10,000 റിയാല്‍, അപകടങ്ങളില്‍ മരണപ്പെട്ടാല്‍ ഒരു ലക്ഷം റിയാല്‍, കൂടാതെ അത്യാഹിത ആരോഗ്യ ചികിത്സക്കും പരിചരണത്തിനും ഒരു ലക്ഷം റിയാല്‍, ഒരു അപകടത്തില്‍ മൊത്തം നഷ്ടപരിഹാരമായി 380 ദശലക്ഷം റിയാല്‍ എന്നിവയും നഷ്ടപരിഹാരമായി ലഭിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

ഒരു മാസക്കാലത്തെ ഉംറ തീര്‍ത്ഥാടന ഇന്‍ഷുറന്‍സ് പോളിസിയുടെ കാലാവധി കഴിഞ്ഞാല്‍ ഒരു മാസത്തേക്കുകൂടി പുതുക്കുവാന്‍ സാധിക്കുമെന്നും എയര്‍പോര്‍ട്ടുകളിലെയും മറ്റുള്ള കൗണ്ടറുകളിലൂടെയും പുതുക്കിയ പോളിസി എടുക്കുവാന്‍ കഴിയുമെന്നും ഔദ്യോഗീക വൃത്തങ്ങള്‍ സൂചിപ്പിച്ചു.