തലശ്ശേരി സേക്രഹാര്‍ട്ട് കോണ്‍വെന്റ് സ്‌കൂളില്‍ കാന്‍സര്‍ ബോധവത്കരണ ക്യാമ്പ് ഡിസംബര്‍ 14 ന്

അനുദിനം വര്‍ധിച്ചുവരുന്ന കാര്‍സര്‍ രോഗങ്ങള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടുപിടിക്കാന്‍ സാധിക്കും. ഇതിനായി സമിതി തലശ്ശേരി യൂണിറ്റ് വനിത വിംഗും മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി കണ്ണൂരിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ കാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പും ബോധവത്കരണവും സംഘടിപ്പിക്കുന്നു.

തലശ്ശേരി: കാന്‍സര്‍ പിടിപെടാനുള്ള സാധ്യതകള്‍ മനസിലാക്കി മുന്‍കരുതലുകള്‍ എടുക്കാന്‍ ബോധവത്കരണ ക്യാമ്പുകള്‍ കൊണ്ടു സാധിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂണിറ്റ് വനിത വിംഗ് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഏഴു വര്‍ഷത്തിനുശേഷം ക്യാന്‍സര്‍ വരാനുള്ള സാധ്യതകള്‍ ക്യാമ്പുകളില്‍ പങ്കെടുക്കുകവഴി കണ്ടെത്താനാവുമെന്നും ഇവര്‍ പറയുന്നു.

അനുദിനം വര്‍ധിച്ചുവരുന്ന കാര്‍സര്‍ രോഗങ്ങള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടുപിടിക്കാന്‍ സാധിക്കും. ഇതിനായി സമിതി തലശ്ശേരി യൂണിറ്റ് വനിത വിംഗും മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി കണ്ണൂരിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ കാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പും ബോധവത്കരണവും സംഘടിപ്പിക്കുന്നു. 14 ന് രാവിലെ 8 മണിക്ക് തലശ്ശേരി സേക്രഹാര്‍ട്ട് കോണ്‍വെന്റ് സ്‌കൂളില്‍ ഒരുക്കുന്ന ക്യാമ്പില്‍ 35 നും 55 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് പ്രവേശനം. 11 മണി വരെ ക്യാമ്പ് നീണ്ടു നില്‍ക്കും.

പരിപാടികള്‍ വിശദീകരിക്കുവാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ക്യാമ്പ് സംഘാടക സമിതി ചെയര്‍മാന്‍ പ്രഭാവതി രാജ ഗോപാല്‍, ജനറല്‍ കണ്‍വീനര്‍ ഫാത്തിമ അബു, ജസി രാഗേഷ്, നിഷ പ്രസാദ്, ലിസി സക്കറിയ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ജവാദ്അഹമ്മദ്, ജനറല്‍ സെക്രട്ടറി സാക്കിര്‍ കാത്താണ്ടി എന്നിവര്‍ പങ്കെടുത്തു.