ടിപി വധം: പ്രതികള്‍ക്ക് ജയിലില്‍ സുഖവാസം, രാത്രിയില്‍ ജോലി “കിണ്ണത്തപ്പ” നിര്‍മ്മാണം

”കിണ്ണത്തപ്പം” ഔട്‌ലെറ്റിലൂടെ വില്‍ക്കാമെന്ന ആശയം അവതരിപ്പിച്ചത് കിര്‍മാണി മനോജും സംഘവുമാണെന്നു വിവരമുണ്ട്. കിണ്ണത്തപ്പം ഉണ്ടാക്കാനുള്ള ചുമതലയും ഇവര്‍ ഏറ്റെടുത്തു. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന കിര്‍മാണി മനോജ്, എസ്. സിജിത്ത് (അണ്ണന്‍ സിജിത്ത്), എംസി അനൂപ് എന്നിവരെയാണ് വൈകിട്ട് 6.30 മുതല്‍ 9.30 വരെ സെല്ലിനു പുറത്തിറക്കുന്നത്.

തൃശൂര്‍: ടിപി കൊലപാതക കേസിലെ പ്രതികള്‍ക്ക് ജയിലില്‍ സുഖവാസമൊരുക്കി ജയില്‍ അധികൃതര്‍. നിയമം ലംഘിച്ച് രാത്രികാലങ്ങളില്‍ ടിപി വധ കേസ് കുറ്റവാളികളെ സെല്ലിനു പുറത്തിറക്കി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ”കിണ്ണത്തപ്പം” നിര്‍മ്മാണം നടത്തുന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ട്.

മൂന്നു മാസം മുന്‍പാണ് തലശേരി കിണ്ണത്തപ്പം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉണ്ടാക്കിത്തുടങ്ങിയത്.
ഇത് ജയില്‍ ഔട്‌ലെറ്റിലൂടെ വില്‍ക്കാമെന്ന ആശയം അവതരിപ്പിച്ചത് കിര്‍മാണി മനോജും സംഘവുമാണെന്നു വിവരമുണ്ട്. കിണ്ണത്തപ്പം ഉണ്ടാക്കാനുള്ള ചുമതലയും ഇവര്‍ ഏറ്റെടുത്തു. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന കിര്‍മാണി മനോജ്, എസ്. സിജിത്ത് (അണ്ണന്‍ സിജിത്ത്), എംസി അനൂപ് എന്നിവരെയാണ് വൈകിട്ട് 6.30 മുതല്‍ 9.30 വരെ സെല്ലിനു പുറത്തിറക്കുന്നത്.

കിര്‍മാണിയെയും സംഘത്തെയും പുറത്തിറക്കുന്നത് 6.30നു ശേഷമാണ്. ടിപി കേസ് തടവുകാരെ ഒരേ സെല്ലില്‍ പാര്‍പ്പിക്കാനോ ഒന്നിച്ചു പുറത്തിറക്കാനോ പാടില്ലെന്നു നിര്‍ദേശമുണ്ടെങ്കിലും നിമയ ലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍. പ്രത്യുപകാരമെന്ന നിലയ്ക്ക് ജയില്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് ജോലിക്കയറ്റത്തിനടക്കമുള്ള ശുപാര്‍ശകള്‍ ടിപി കേസ് സംഘം ചെയ്തുകൊടുക്കുന്നുണ്ടെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.