പന്ത്രണ്ടുകാരിയെ കാഴ്ച്ച വെച്ചു: പിതാവിനൊപ്പം മാതാവും അറസ്റ്റില്‍

മലപ്പുറം: പന്ത്രണ്ടുകാരിയെ 20ലധികം പേര്‍ പീഡിപ്പിച്ച കേസില്‍ വിതാവിന്റെ അറസ്റ്റിനു പിറകെ മാതാവിനേയും അറസ്റ്റ്‌ചെയ്തു. ചേളാരിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പെണ്‍കുട്ടിയെയാണ് ലൈംഗീകമായി പീഡിപ്പിച്ചത്. ചേളാരി സ്വദേശിനിയായ മാതാവിനെയാണ് തിരുരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്. പീഡിപ്പിക്കാന്‍ മാതാവ് എല്ലാ ഒത്താശകളും ചെയ്തു കൊടുത്തിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവര്‍ അഞ്ചുപേരായി.

കേസില്‍ നേരത്തെ കുട്ടിയുടെ പിതാവിനെയും ചേളാരി സ്വദേശികളായ അശ്‌റഫ്(35), ശൈജു(40), രാഹുല്‍(21) എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. പീഡനം പിതാവിന്റെ സഹായത്തോടെയായിരുന്നുവെന്നും ഇരുപതിലധികം പേര്‍ തന്നെ പീഡിപ്പിച്ചതായും പെണ്‍കുട്ടി പൊലീസിന് നേരത്തെ മൊഴി നല്‍കിയിരുന്നു.