തലശ്ശേരി ബസ് ഉടമകളുടെ ജില്ലാതല കണ്‍വെന്‍ഷന്‍ 27ന്

തലശ്ശേരി: തലശ്ശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ തലശ്ശേരി ബസ് ഉടമകളുടെ ജില്ല തല കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. ഇതോടൊപ്പം കുംടുംബ സംഗമവും സെമിനാറും നടക്കും. ഈമാസം 27ന് കാലത്ത് 9.30ന് തലശ്ശേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ഗതാഗത വകുപ്പുമന്ത്രി എ. കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
വടകര എം. പി. കെ. മുരളീധരന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. മുന്‍ മന്ത്രി കെ. പി മോഹനന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ പ്രസിഡണ്ട് കെ. വേലായുധന്‍ അധ്യക്ഷത വഹിക്കും.






