പ്രേക്ഷകർ കാത്തിരുന്ന മമ്മൂട്ടി ചിത്രം ‘മാമാങ്കം’ ഇന്ന് തീയറ്ററുകളിൽ എത്തി

എം പദ്മകുമാർ സംവിധാനം ചെയ്ത് കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ഈ ചിത്രം നിർമ്മിച്ചത്. സജീവ് പിള്ളയാണ് ചിത്രത്തിന്റെ രചയിതാവ്, എം ജയചന്ദ്രൻ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചു . മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം ചെയ്തത് രാജ മുഹമ്മദാണ്.

ജുലീന

മലപ്പുറം: വിവാദങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച്, പ്രേക്ഷക കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് മമ്മൂട്ടി ചിത്രം മാമാങ്കം ഇന്ന് തീയറ്ററുകളിൽ എത്തി. ‘മാമാങ്കം’ ഫാൻസ് ഷോ കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണം വളരെ പ്രതീക്ഷ നൽകുന്നതാണ്. മലയാളത്തിൽ തന്നെ ചരിത്രം കുറിക്കാൻ സാധ്യതയുള്ള ഒരു ബ്രഹ്മാണ്ഡ ചിത്രം തന്നെ ആയിരിക്കും ഇതെന്നാണ് റിപ്പോർട്ട്.

എം പദ്മകുമാർ സംവിധാനം ചെയ്ത് കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ഈ ചിത്രം നിർമ്മിച്ചത്. സജീവ് പിള്ളയാണ് ചിത്രത്തിന്റെ രചയിതാവ്, എം ജയചന്ദ്രൻ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചു . മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം ചെയ്തത് രാജ മുഹമ്മദാണ്.

മലയാളത്തിൽ നിന്ന് ആദ്യമായാണ് 45 രാജ്യങ്ങളിലായി ഒരു ചിത്രം റിലീസ് ചെയ്യുന്നത്.
പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളിൽ മലപ്പുറം ജില്ലയിലെ തിരുനാവായയിൽ 12 വർഷത്തിലൊരിക്കലായി അരങ്ങേറിയിരുന്ന കലാ സാംസ്കാരിക വാണിജ്യ ഉത്സവമായിരുന്നു മാമാങ്കം. എം. പദ്മകുമാർ സംവിധാനം ചെയ്ത് 2019 ഡിസംബർ 12 ന്‌ പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷാ ഐതിഹ്യ ചരിത്ര സിനിമയാണ് മാമാങ്കം. മമ്മൂട്ടി,ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, സിദ്ദീഖ്,തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ,മാസ്റ്റർ അച്യുതൻ തുടങ്ങിയവർ അഭിനയിക്കുന്ന ഈ ചിത്രം ദേശാഭിമാനത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസ കഥയാണ് പറഞ്ഞത് വെക്കുന്നത്.