വിദേശികളോട് വിരലടയാളം നല്‍കാന്‍ മുന്നറിയിപ്പുമായി പാസ്സ്‌പോര്‍ട്ട് വിഭാഗം

വിരലടയാളം റെജിസ്റ്റര്‍ ചെയ്യുവാന്‍ രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും ഗവര്‍ണറേറ്റുകളിലും സിറ്റികളിലും സൗകര്യമൊരുക്കുകയും അത്യാധുനിക മെഷിനുകളും ഡിവൈസുകളും പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരും വിദേശികളുടെ വിവരങ്ങള്‍ കൃത്യമായും വേഗതയിലും സംവിധാനത്തില്‍ റെജിസ്റ്റര്‍ ചെയ്യുവാന്‍ പാസ്‌പോര്‍ട്ട് വിഭാഗം സജജമാക്കിയിട്ടുണ്ടെന്നും പാസ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.
ജിദ്ദ: പുതുതായി രാജ്യത്തേക്ക് കടന്നുവന്ന വിദേശികളും, നേരത്തെ വിരലടയാളം റെജിസ്റ്റര്‍ ചെയ്യാത്ത വിദേശികളും എത്രയും പെട്ടെന്ന് അവരുടെ വിരലടയാളം പാസ്സ്‌പോര്‍ട്ട് ഓഫീസുകളില്‍ നല്‍കണമെന്നും അല്ലാത്തപക്ഷം അവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ റെജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ത്തിവെക്കുമെന്നും സൗദി പാസ്സ്‌പോര്‍ട്ട് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
വിദേശികളുമായി ബന്ധപ്പെട്ട ഏത് സര്‍ക്കാര്‍ സേവനത്തിനും വിരലടയാളം നിര്‍ബന്ധമാണെന്നും അതില്ലാതെ ഒരു സര്‍ക്കാര്‍ സേവനങ്ങളും വിദേശികള്‍ക്ക് ലഭിക്കില്ലെന്നും പാസ്‌പോര്‍ട്ട് വിഭാഗം സൂചിപ്പിച്ചു.
വിദേശികളുടെയും അവര്‍ക്ക് ആശ്രിതരുണ്ടെങ്കില്‍ അവരുടെയും വിരലടയാളങ്ങള്‍ പാസ്‌പോര്‍ട്ട് വിഭാഗം ജവാസത്തിന്റെ സംവിധാനത്തില്‍ നല്‍കുവാന്‍ അടുത്തുള്ള പാസ്‌പോര്‍ട്ട് ഓഫിസുകളുമായി എത്രയും വേഗത്തില്‍ ബന്ധപ്പെടണമെന്നും പാസ്‌പോര്‍ട്ട് വിഭാഗം കൂട്ടിച്ചേര്‍ത്തു.
വിദേശികളുടെ വിരലടയാളം റെജിസ്റ്റര്‍ ചെയ്യുവാന്‍ രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും ഗവര്‍ണറേറ്റുകളിലും സിറ്റികളിലും സൗകര്യമൊരുക്കുകയും അത്യാധുനിക മെഷിനുകളും ഡിവൈസുകളും പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരും വിദേശികളുടെ വിവരങ്ങള്‍ കൃത്യമായും വേഗതയിലും സംവിധാനത്തില്‍ റെജിസ്റ്റര്‍ ചെയ്യുവാന്‍ പാസ്‌പോര്‍ട്ട് വിഭാഗം സജജമാക്കിയിട്ടുണ്ടെന്നും പാസ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.
വിരലടയാളം സംബന്ധിച്ച വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും www.gdp.gov.sa എന്ന പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ചുകൊണ്ടോ 992@gdp.gov.sa എന്ന ഇ-മെയിലുമായി ബന്ധപ്പെട്ടോ പരിഹാരം കാണാനാവുമെന്നും പാസ്‌പോര്‍ട്ട് വിഭാഗം വ്യക്തമാക്കി.






