ആപ്പിളിന്റെ പുതിയ മാക് പ്രോ ഡെസ്‌ക് ടോപ്പ് കംപ്യൂട്ടറിന്റെ വില കേട്ടാല്‍ ഞെട്ടും

ദുബൈ: ആപ്പിളിന്റെ മാക് പ്രോ ഡെസ്‌ക്ടോപ്പ് കംപ്യൂട്ടറിന്റെ വില കേട്ടാല്‍ ആരും ഞെട്ടും 50,000 ഡോളറാണ് മാകിന്റെ വില. ഇന്ത്യന്‍ മണി 36 ലക്ഷം രൂപ. നിങ്ങള്‍ ആഗ്രഹിക്കുന്ന മുഴുവന്‍ സൗകര്യങ്ങളും മാകില്‍ വേണമെങ്കില്‍ 52,000 ഡോളര്‍ മുടക്കേണ്ടിവരും.
പ്രൊഫഷണല്‍ ഉപയോഗത്തിനായാണ് നിര്‍മിച്ചിരിക്കുന്നതെങ്കിലും ആപ്പിളിന്റെ പുതിയ മാക് പ്രോയുടെ രൂപകല്‍പന നടത്തിയിരിക്കുന്നത്.
256 ജി.ബി സ്റ്റോറേജാണ് പുതിയ മാകിലുള്ളത്. 4 ടെറാബൈറ്റ് സ്റ്റോറേജ് വേണമെങ്കില്‍ കൂടുതലായി 1,400 ഡോളര്‍കൂടി കൊടുക്കേണ്ടിവരും.
32 ഗിഗാബൈറ്റില്‍നിന്ന് 1.5 ടെറാബൈറ്റിലേയ്ക്ക് റാം മെമ്മറി ഉയര്‍ത്തണമെങ്കില്‍ 25,000 ഡോളറാണ് അധികമായി നല്‍കേണ്ടിവരിക. അതുകൊണ്ടാണ് മാകിന്റെ വില 52,000 ഡോളറിലധികമായത്.






