നാടിന്റെ നന്മക്കുവേണ്ടിയാണെന്ന ചിന്തയോടെയാവണം പൊലീസ് യൂനിഫോമും തൊപ്പിയും ധരിക്കേണ്ടത്: ടി. ഇന്ദിര

പൊലീസ് യൂനിഫോമില്‍ ജനം സുരക്ഷ കണ്ടെത്തുകയാണ്. യൂനിഫോമും തൊപ്പിയും ധരിക്കുമ്പോള്‍ നാടിന്റെ നന്മക്കുവേണ്ടിയാണെന്ന ചിന്ത വേണം. നാടിന്റെ നന്മ പൊലീസിന്റെ കൈകളിലാണ്. മുമ്പ് പൊലീസ് സ്‌റ്റേഷനിലേക്ക് വരാന്‍ ആളുകള്‍ മടിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ പത്ത് വയസുകാരന്‍ വരെ പരാതിയുമായി സ്‌റ്റേഷനിലെത്തുന്നു.

തലശ്ശേരി: പൊലീസ് യൂനിഫോമില്‍ ജനം സുരക്ഷ കണ്ടെത്തുകയാണെന്ന് പ്രിന്‍സിപ്പല്‍ ജില്ല സെ ഷന്‍സ് ജഡ്ജി ടി. ഇന്ദിര.  ജന മൈത്രി പൊലീസ് തലശ്ശേരി പ്രസ് ഫോറത്തിന്റെ സഹകരണ ത്തോടെ തലശ്ശേരി ഡിവൈ.എസ്.പി ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

പൊലീസ് യൂനിഫോമും തൊപ്പിയും ധരിക്കുമ്പോള്‍ നാടിന്റെ നന്മക്കുവേണ്ടിയാണെന്ന ചിന്ത വേണം. നാടിന്റെ നന്മ പൊലീസിന്റെ കൈ കളിലാണെന്ന് അവര്‍ പറഞ്ഞു.

മുമ്പ് പൊലീസ് സ്‌റ്റേഷനിലേക്ക് വരാന്‍ ആളുകള്‍ മടിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ പത്ത് വയസുകാരന്‍ വരെ പരാതിയുമായി സ്‌റ്റേഷനിലെത്തുന്നതായി വടകര ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം പറഞ്ഞു. സൈക്കിള്‍ നന്നാക്കി കിട്ടാത്തതിന് മേപ്പയൂര്‍ പൊലീസില്‍ വിദ്യാര്‍ഥി പരാതി നല്‍കിത് അദ്ദേഹം അനുസ്മരിച്ചു. പരാതിയില്‍ പൊലീസ് അന്വേഷണം നടത്തി വിദ്യാര്‍ഥിക്ക് സൈക്കിള്‍ വാങ്ങിക്കൊടുത്തു. ഇത് പൊലീസിന് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്‌ഫോറം പ്രസിഡന്റ് അനീഷ് പാതിരിയാട് അധ്യക്ഷത വഹിച്ചു.

ജില്ല ഗവ. പ്‌ളീനറി അഡ്വ. ബി.പി. ശശീന്ദ്രന്‍ വിഷയം അവതരിപ്പിച്ചു. തലശ്ശേരി എസ്.എച്ച്.ഒ എ. അഷറഫ്, ജനമൈത്രി പൊലീസ് അസി. നോഡല്‍ ഓഫീസര്‍ കെ. ശ്രീനിവാസന്‍, വി.കെ. ജവാദ് അഹമ്മദ്, മേജര്‍ പി. ഗോവിന്ദന്‍, സാജിത ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.

തലശ്ശേരി ഡിവൈ.എസ്.പി ഓഫീസ് പരിസരത്ത് മനുഷ്യാവകാശ ദിനാഘോഷം പ്രിന്‍സിപ്പല്‍ ജില്ല സെ ഷന്‍സ് ജഡ്ജി ടി. ഇന്ദിര ഉദ്ഘാടനം ചെയ്യുന്നു