ഉടമകളല്ലാത്തവര്‍ വാഹനം ഓടിക്കരുതെന്ന് സൗദി ട്രാഫിക് വിഭാഗത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍

മറ്റുള്ളവരുടെ വാഹനം ഓടിക്കേണ്ടിവരികയാണെങ്കില്‍ വാഹനമോടിക്കാന്‍ അനുമതി നല്‍കിയ രേഖ നിര്‍ബന്ധമാണെന്ന നിയമം നേരത്തെ ഉള്ളതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ട്രാഫിക് വിഭാഗത്തിന്റെ ഔദ്യോഗീക ട്വിറ്ററില്‍വന്ന ഒരു ചോദ്യത്തിന് മറുപടി പറയവെയാണ് ഇക്കാര്യം വീണ്ടും ട്രാഫിക്ക് വിഭാഗം ആവര്‍ത്തിച്ചത്.
ജിദ്ദ: വാഹനത്തിന്റെ യഥാര്‍ത്ഥ ഉടമകളല്ലാത്തവരൊ, റജിസ്‌ട്രേഷന്‍ രേഖയില്‍ (ഇസ്തിമാറയില്‍) പേരില്ലാത്തവരോ വാഹനങ്ങള്‍ ഓടിക്കരുതെന്ന് സൗദി ട്രാഫിക് വിഭാഗം ഓര്‍മ്മപ്പെടുത്തി. അഥവാ മറ്റുള്ളവരുടെ വാഹനം ഓടിക്കേണ്ടിവരികയാണെങ്കില്‍ വാഹനമോടിക്കാന്‍ അനുമതി നല്‍കിയ രേഖ നിര്‍ബന്ധമാണെന്നും സൗദി ട്രാഫിക് അതോറിറ്റി ആവര്‍ത്തിച്ചു വ്യക്തമാക്കി.
ഇത് പുതിയ നിയമമല്ല. മറിച്ച് നേരത്തെതന്നെ ട്രാഫിക് വിഭാഗം ഇത് വ്യക്തമാക്കിയതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ട്രാഫിക് വിഭാഗത്തിന്റെ ഔദ്യോഗീക ട്വിറ്ററില്‍വന്ന ഒരു ചോദ്യത്തിന് മറുപടി പറയവെയാണ് ഇക്കാര്യം വീണ്ടും ട്രാഫിക്ക് വിഭാഗം ആവര്‍ത്തിച്ചത്. ട്രാഫിക് നിയമ ലംഘനങ്ങളില്‍ പെടുന്നത് ഒഴിവാക്കുവാന്‍ നിര്‍ബന്ധമായും മറ്റുള്ളവരുടെ വാഹനം ഉപയോഗിക്കുവാന്‍ ചുമതലപ്പെടുത്തിയതായി അംഗീകൃത അനുമതി രേഖ ഉണ്ടായിരിക്കണമെന്ന് സൗദി ട്രാഫിക് വിഭാഗം ഓര്‍മ്മിപ്പിച്ചു.






