ലോകം കണ്ട ഏറ്റവും വലിയ റേപ്പിസ്റ്റ് നെഹ്‌റു, നെഹ്‌റുവിനെതിരെ വിമര്‍ശനവുമായി സാധ്വി പ്രാചി

◊ ജുലീന

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിനെതിരെ വിമര്‍ശനവുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി. ‘ഇന്ത്യയാണ് ലോക ബലാത്സംഗം തലന്മാനം’ എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍.

ശ്രീരാമന്റെയും കൃഷ്ണന്റെയും രാജ്യമാണ് നമ്മുടേത് എന്നാല്‍ ആ സംസ്‌കാരം നശിപ്പിച്ചത് നെഹ്‌റുവാണെന്ന് സാധ്വി പ്രാചി പറഞ്ഞു. നെഹ്‌റു ആയിരുന്നു ഏറ്റവും വലിയ ലൈംഗിക പീഡകന്‍. ഭീകരവാദം, നക്‌സലിസം, അഴിമതി, ബലാത്സംഗം എന്നിവയെല്ലാം നെഹ്‌റു കുടുംബത്തിന്റെ സംഭാവനയാണെന്നും അവര്‍ പറഞ്ഞു.

തന്റെ ലോക് സഭാ മണ്ഡലമായ വയനാട്ടിലെ ഒരു പരിപാടിയില്‍ സംസാരിക്കവെയായിരുന്നു രാഹുല്‍ ഗാന്ധി ഇന്ത്യ ബലാത്സംഗങ്ങളുടെ തലസ്ഥാനമായെന്ന് പറഞ്ഞത്. എന്തുകൊണ്ടാണ് ഇന്ത്യക്ക് സ്വന്തം പെണ്‍മക്കളെയും സഹോദരിമാരെയും സംരക്ഷിക്കാന്‍ സാധിക്കാത്തതെന്ന് ലോകം ആശ്ചര്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഹൈദരാബാദിലെയും ഉന്നാവിലെയും സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.