കെട്ടിടത്തില്‍ നിന്ന് വീണ് യു എ ഇ യില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു; മരണപ്പെട്ടത് കണ്ണൂര്‍ സ്വദേശിനി

ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം. കണ്ണൂര്‍ സ്വദേശികളായ ഫിറോസിന്റെയും ഷര്‍മിനാസ്സിന്റെയും മകളാണ് മെഹക്. മെഹക്കിന്റെ പിതാവ് നാട്ടിലാണുള്ളത്. രണ്ട് സഹോദരങ്ങളാണ് മെഹക് ഫിറോസിന്. മെഹക് വീണ ഉടനെ മാതാവ് അബോധാവസ്ഥയിലാവുകയും അതിനെ തുടര്‍ന്ന് ആശുപത്രയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

◊ ജുലീന

ഉമ്മുല്‍ഖുവൈന്‍:  ഉമ്മുല്‍ഖുവൈന്‍ ഇംഗ്‌ളീഷ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മെഹക് ഫിറോസ്(15) യു എ ഇ യില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. മെഹക് ഫിറോസും കുടുംബവും താമസിക്കുന്ന ഉമ്മുല്‍ഖുവൈന്‍ കിങ് ഫൈസല്‍ സ്ട്രീറ്റിലെ നാഷണല്‍ ബാങ്ക് ഓഫ് ഉമ്മുല്‍ഖുവൈനടുത്തെ എന്‍ ബി 24 ജിം എന്ന ആറുനില കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നാണ് മെഹക് വീണത്.

ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം. കണ്ണൂര്‍ സ്വദേശികളായ ഫിറോസിന്റെയും ഷര്‍മിനാസ്സിന്റെയും മകളാണ് മെഹക്. മെഹക്കിന്റെ പിതാവ് നാട്ടിലാണുള്ളത്. രണ്ട് സഹോദരങ്ങളാണ് മെഹക് ഫിറോസിന്. മെഹക് വീണ ഉടനെ മാതാവ് അബോധാവസ്ഥയിലാവുകയും അതിനെ തുടര്‍ന്ന് ആശുപത്രയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

യു എ ഇ യില്‍ ഈ ആഴ്ച രണ്ടാമത്തെ സംഭവമാണിത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മറ്റൊരു മലയാളി പെണ്‍കുട്ടിയും കഴിഞ്ഞ ദിവസം കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചിരുന്നു.