ഡല്‍ഹിയില്‍ വന്‍ തീപിടുത്തം: 43ഓളം പേര്‍ മരിച്ച നിലയില്‍

ഉറങ്ങി കിടന്ന തൊഴിലാളികളാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. ബാഗുകളും പെട്ടികളും നിര്‍മ്മിക്കുന്ന ഫാക്ടറി ആണ് പൂര്‍ണ്ണമായും നശിച്ചിരിക്കുന്നത്. തീയണക്കാന്‍ 27 അഗ്‌നിശമന യൂണിറ്റുകള്‍ വേണ്ടി വന്നു.
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തുണ്ടായ തീപിടുത്തത്തില്‍ 43ഓളം പേര്‍ മരിച്ചു. റാണി ഝാന്‍സി റോഡിലാണ് സംഭവം. ആജ് മണ്ഡിയിലെ ഒരു ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. പരുക്കേറ്റവരെ ലോക് നായക് ആശുപത്രിയിലേക്ക് മാറ്റി.
ഉറങ്ങി കിടന്ന തൊഴിലാളികളാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. ബാഗുകളും പെട്ടികളും നിര്‍മ്മിക്കുന്ന ഫാക്ടറി ആണ് പൂര്‍ണ്ണമായും നശിച്ചിരിക്കുന്നത്. തീയണക്കാന്‍ 27 അഗ്‌നിശമന യൂണിറ്റുകള്‍ വേണ്ടി വന്നു.
പുലര്‍ച്ചെ ആണ് സംഭവം. 50ല്‍ അധികം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പേരും മരിച്ചിരിക്കുന്നത് പുക ശ്വാസിച്ചതിനെ തുടര്‍ന്നാണ്. 9 മണിയോടെ ആണ് തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ സാധിച്ചത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചിട്ടുണ്ട്.