ഉന്നാവിൽ കൂട്ടബലാത്സംഗം, 20 കാരിയെ തീകൊളുത്തി

ഉന്നാവോ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ 20 കാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷമാണ് തീകൊളുത്തിയത്. പൊള്ളലേറ്റ് പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് കാൻപൂർ ആശുപത്രിയിലേക്ക് മാറ്റി.

അഞ്ച് പേരായിരുന്നു അക്രമി സംഘത്തിൽ ഉണ്ടായിരുന്നത്. പെൺകുട്ടിയുടെ മൊഴിയിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റായ്ബറേലിലെ കോടതിയിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ അക്രമിസംഘം ആക്രമിക്കുകയായിരുന്നു. ഈ വർഷം മാർച്ച് മാസത്തിലായിരുന്നു പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്.

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പെൺകുട്ടി നേരത്തെ പരാതി നൽകിയിരുന്നെങ്കിലും വേണ്ട നടപടികൾ സ്വീകരിക്കാൻ പോലീസ് വിസമ്മതിച്ചു. ബലാത്സംഗ കേസില്‍ ഇന്ന് കോടതിയില്‍ വിചാരണ ആരം ഭിക്കാനിരിക്കെയാണ് പെണ്‍കുട്ടിക്ക് നേരെ പ്രതികളുടെ ഭാഗത്ത് നിന്ന് വധശ്രമമുണ്ടാകുന്നത്. തീ കൊളുത്തിയ അഞ്ചുപേരില്‍ ഒരാള്‍ ബലാത്സംഗ കേസില്‍ പ്രതിയായിരുന്നെന്നും ഇയാള്‍ ഇത്രയും കാലം ഒളിവിലായിരുന്നെന്നുമാണ് പോലീസ് പറയുന്നത്.