ഹവാല ഇടപാടുകാരനെ കൊള്ളയടിച്ച പ്രതികൾ പോലീസ് പിടിയിൽ

ഇക്കഴിഞ്ഞ നവംബർ 26 ന് കാലത്ത് 11 മണിയോടെ മൊകേരിയിൽ വെച്ച് ലത്തീഫ് എന്നയാളെ തടഞ്ഞു നിർത്തി എട്ട് ലക്ഷത്തി അറുപത്തിനാലായിരം രൂപ കൊള്ളയടിച്ചെന്നാണ് പരാതി. ഹവാല പണമിടപാടുകാരനാണ് ലത്തീഫെന്ന് പോലീസ് വെളിപ്പെടുത്തി. ഇയാൾക്കെതിരെ എൻഫോഴ്‌സ് മെന്റിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും പോലീസ് പറഞ്ഞു.
തലശ്ശേരി : ഹവാല ഇടപാടുകാരനെ തടഞ്ഞു നിർത്തി പണം കൊള്ളയടിച്ച സംഭവത്തിൽ 3 പേരെ പോലീസ് പിടികൂടി. മൊകേരി കടേപ്രത്തെ ബൈത്തുൽ സൈനിൽ എം ഷിനോസ് ( 25), കൃഷ്ണാലയത്തിൽ സനിൽ (29), മുത്താറിപ്പീടിക തെക്കിലാണ്ടി വീട്ടിൽ ജുബീഷ് (28) എന്നിവരെയാണ് തലശ്ശേരി ഡി വൈ എസ് പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പാനൂർ ഇൻസ്പെക്ടർ ശ്രീജിത്ത്, എസ്. ഐ സന്തോഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. നാലു പേർ കൂടി കേസിൽ പിടികൂടാനുണ്ടെന്ന് ഡി വൈ എസ് പി പറഞ്ഞു.

പിടിയിലായവരിൽ നിന്നും കൊള്ളയടിച്ച പണത്തിന്റെ വിഹിതവും കണ്ടെടുത്തിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന പണം കൊണ്ട് ഇവർ ആർഭാട ജീവിതം നയിക്കുകയാണെന്ന് പോലീസ് പറഞ്ഞു. പിടിയിലായ ഷിനോസ് നേരത്തെ ഹവാല പണമിടപാട് കേസിൽ പിടിയിലായിട്ടുണ്ട്.
ഇക്കഴിഞ്ഞ നവംബർ 26 ന് കാലത്ത് 11 മണിയോടെ മൊകേരിയിൽ വെച്ച് ലത്തീഫ് എന്നയാളെ തടഞ്ഞു നിർത്തി എട്ട് ലക്ഷത്തി അറുപത്തിനാലായിരം രൂപ കൊള്ളയടിച്ചെന്നാണ് പരാതി. ഹവാല പണമിടപാടുകാരനാണ് ലത്തീഫെന്ന് പോലീസ് വെളിപ്പെടുത്തി. ഇയാൾക്കെതിരെ എൻഫോഴ്‌സ് മെന്റിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും പോലീസ് പറഞ്ഞു.
പാനൂർ, കൂത്തുപറമ്പ്, ചൊക്ലി മേഖലകളിൽ ഇത്തരം സംഘങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട്. കഴിഞ്ഞ ദിവസം ചൊക്ലിയിൽ കുഴൽപ്പണമിടപാടുകാരനെ കൊള്ളയടിച്ചതായി പരാതിയുണ്ട്. സംഭവത്തിൽ അന്വേഷണം നടന്നു വരികയുമാണ്. കുഴൽ പണമിടപാടുകാരെ കൊളളയടിക്കുന്ന യുവാക്കളുടെ സംഘം പാനൂരിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി പ്രവർത്തിച്ചു വരാൻ കാരണം ഹവാല പണമിടപാടുകാർ പോലീസിൽ പരാതി നൽകാൻ മടിക്കുന്നതാണത്രെ.