മക്കക്കടുത്ത് ഒരു ഗ്രാമത്തില്‍ ഭൂകമ്പം, ആളപായമില്ല.

മക്ക: മക്ക പ്രവിശ്യയില്‍ ഇന്ന് രാവിലെ ഭൂകമ്പം അനുഭവപ്പെട്ടു. മക്കയുടെ വടക്കുകിഴക്ക് ഭാഗത്തുള്ള അല്‍ഖൂബിഇയ ഗ്രാമത്തിലാണ് ഭൂകമ്പം ഉണ്ടായത്. ഗ്രാമത്തിന്റെ സമീപ പ്രദേശങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പം പ്രദേശവാസികളെ പേടിപ്പെടുത്തി. എന്നാല്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല.