വ്യാജ ആരോപണം ഉന്നയിച്ച യുവാവിനെ പിടികൂടണമെന്ന് ജനറല്‍ പ്രോസിക്യൂഷന്‍

സ്‌പോര്‍ട്‌സ് നിയന്ത്രിക്കുന്ന വ്യക്തികള്‍ക്ക് കോഴ കൊടുത്തതുകൊണ്ടാണ് അല്‍ ഹിലാല്‍ ടീം വിജയിക്കുവാനുള്ള വഴി എളുപ്പമാക്കിയെന്നാണ് യുവാവ് ആരോപിക്കുന്നത്. ഇദ്ദേഹത്തിനെതിരെ ക്രിമിനല്‍ വകുപ്പനുസരിച്ചു കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ജനറല്‍ പ്രോസിക്യൂഷന്‍ നിര്‍ദ്ദേശിച്ചു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ യുവാവിന്‍േറത് തന്നെയാണോ എന്ന് ഉറപ്പുവരുത്തിയതിന് ശേഷം തുടര്‍ നടപടി കൈക്കൊള്ളാനാണ് പ്രോസിക്യൂഷന്‍ നിര്‍ദ്ദേശിച്ചത്.
ജയിച്ചത് കോഴ വാങ്ങിയിട്ടാണെന്ന ആരോപണവുമായി ഹിലാലിനെതിരെ യുവാവ്
റിയാദ്: സൗദിയിലെ പ്രശസ്ത ഫുട്‌ബോള്‍ ക്ലബ്ബായ അല്‍ ഹിലാലിനെതിരെ ഗുരുതര ആരോപണവുമായി യുവാവ് രംഗത്ത്. ഈയിടെ ജപ്പാനില്‍ വെച്ച് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി)യുടെ ചാമ്പ്യന്‍ഷിപ്പ് നേടിയ അല്‍ ഹിലാല്‍ ഫുട്‌ബോള്‍ ടീം വിജയിച്ചത് കോഴ കൊടുത്ത് ഒത്തുകളിച്ചതാണെന്നാണ് യുവാവിന്റെ ആരോപണം. ഇത് സമൂഹ മാധ്യമങ്ങളില്‍ നിരവധി പേര് പങ്കുവെക്കുകയും ഒട്ടേറെ വിമര്‍ശനങ്ങള്‍ യുവാവിനെതിരെ വരികയും ചെയ്തിരുന്നു.
സ്‌പോര്‍ട്‌സ് നിയന്ത്രിക്കുന്ന വ്യക്തികള്‍ക്ക് കോഴ കൊടുത്തതുകൊണ്ടാണ് അല്‍ ഹിലാല്‍ ടീം വിജയിക്കുവാനുള്ള വഴി എളുപ്പമാക്കിയെന്നാണ് യുവാവ് ആരോപിക്കുന്നത്. ഇദ്ദേഹത്തിനെതിരെ ക്രിമിനല്‍ വകുപ്പനുസരിച്ചു കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ജനറല്‍ പ്രോസിക്യൂഷന്‍ നിര്‍ദ്ദേശിച്ചു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ യുവാവിന്‍േറത് തന്നെയാണോ എന്ന് ഉറപ്പുവരുത്തിയതിന് ശേഷം തുടര്‍നടപടി കൈക്കൊള്ളാനാണ് പ്രോസിക്യൂഷന്‍ നിര്‍ദ്ദേശിച്ചത്.
ഫുട്‌ബോള്‍ പ്രേമികള്‍ ക്ലബുകളുടെ പേരിലുള്ള കുടിപ്പക അവസാനിപ്പിക്കണമെന്നും ഒന്നിനോടും അന്തമായ വിധേയത്വമോ വിരോധമോ പാടില്ലെന്നും ഒരു മിതനിലപാട് സ്വീകരിക്കണമെന്നും ജനറല്‍ പ്രോസിക്യൂഷന്‍ അറിയിച്ചു. ഏഷ്യന്‍ ഫുട്ബാള്‍ മതസരത്തില്‍ അല്‍ഹിലാല് ടീം ഉജജ്വല വിജയം നേടുകയും ലോകകപ്പില്‍ മത്സരിക്കുവാനുള്ള യോഗ്യത ക്ലബ്ബിന് നേടിക്കൊടുക്കുകയും ചെയ്തിരുന്നു.






